കണ്ണാംതളി പൂക്കളും പിന്നെ ചില വിഷു ഓർമകളും


ഇന്നാളു എം.ടി യുടെ കണ്ണംതളി പൂക്കളുടെ കാലം വായിച്ചിരിക്കുമ്പോൾ അതിൽ വിഷുക്കാലതെപ്പറ്റി കണ്ടു. ഞാനും എന്റെ പഴയ വിഷു ഓർത്തു. കുട്ടിക്കാലത്തെ ഓർമയുള്ള ആഘോഷങ്ങളിൽ പലതും അമ്മയുടെ നാട്ടിലായിരുന്നു, കടമ്പഴിപ്പുരത്. കടമ്പഴിപ്പുറം മലകളുടെയും കുളങ്ങളുടെയും വയലുകളുടെയും നാടാണ്. അവിടത്തെ വിഷുക്കാലം എന്നും ഒരു ഉത്സവമായിരുന്നു.
പൂക്കൾ ഒരുപാട് ഉണ്ടാരുന്നു, തൊടിയിലും പാടതുമൊക്കെ ആയിട്ട്.
പിന്നെ അന്നൊക്കെ അമ്മവീടിന്റെ വളപ്പിൽ നിറയെ പലതരം പൂച്ചെടികൾ ഉണ്ടായിരുന്നു, പേരുള്ളതും ഇല്ലാത്തവരും ആയി കുറെ വർണക്കാഴ്ചകൾ.
വിഷുവെന്നു കേൾക്കുമ്പോൾ എല്ലാവരെയും പോലെ തന്നെ എന്റെ മനസിലും ആദ്യം ഓടിയെത്തുന്നത് പടക്കങ്ങളുടെ കൂട്ടത്തോടെയുള്ള പൊട്ടിച്ചിരി തന്നെയാണ്. ഓരോ പടക്കത്തിനും ഓരോ തരം ചിരിയാണ്. മാലപ്പടക്കം ചിരിക്കുനത് അയലത്തെ സുന്ദരിക്കുട്ടി മാളുവിനെപ്പോലെ ആയിരുന്ന, നിർത്താതെ. ഓലപ്പടക്കങ്ങൾക്ക് ഒരൊറ്റ ചിരിയാണ്, ആർക്കാനും വേണ്ടി എന്ന പോലെ – പിന്നൊന്നും കാണത്തില്ല. ഗുണ്ട് പൊട്ടുനത് കേട്ടാൽ ഒരേയൊരു ആളെയേ ഓർമ വരൂ, പഴയ ചങ്ങായി നിതീഷിനെ. അത്രെയും ഭയങ്കരമായി ചിരിക്കാൻ അവനെ കഴിയൂ.
ഒരുപാടൊന്നും പടക്കം വാങ്ങാൻ കാശുണ്ടാകുമാരുന്നില്ല. എങ്കിലും ആഘോഷത്തിനു കുറവില്ല. മാമന്മാരും മേമയും അമ്മമ്മ അച്ചാച്ചൻ അങ്ങനെ ഒരു ചെറിയ പട തന്നെ ഉണ്ടാകും. കുടുംബത്തിലെ ആദ്യ പേരക്കുട്ടി ആയതു കൊണ്ട് കൈനീട്ടം തരകെടില്ലാതെ കിട്ടിയിരുന്നു. പിന്നെ അടുത്ത അയല്ക്കാരും ബന്ധുക്കളും ഒക്കെ വിജരിച്ചാൽ ഒരു വിഷുക്കുപ്പയം വാങ്ങാനുള്ള വകയും തടയും. അതൊക്കെ അന്ന് തരുന്ന സന്തോഷം
ഒക്കേ വലുതാരുന്നു. ഓലപ്പടക്കം ആദ്യമൊക്കെ പേടിയാരുന്നു, അതിനെ കുറെ ദൂരെ വച്ച് ഒരു വടിയുടെ അറ്റത് ചന്ദനത്തിരി കൊളുത്തി അത് കൊണ്ടായിരുന്നു പടക്കം പൊട്ടിച്ചിരുന്നത്. കുട്ടിമാമന്റെ ഭയങ്കരമായ ഭീഷണികൾക്ക് വഴങ്ങി അവസാനം ഓലപ്പടക്കം കൈയിൽ കൊളുത്തിയെരിഞ്ഞു പൊട്ടിക്കാൻ തുടങ്ങി. പിറ്റെന്നതെയ്ക്ക് പടക്കമൊനും ബാക്കി കാണില്ല. പിന്നെ പൊട്ടിച് വലിച്ചെറിഞ്ഞ പടക്കകൂനകൽകിടയിൽ ഇത്തിരി മരുന്നുമായി അവശേഷിക്കുന്ന ജീവനുള്ള പടകം തേടി അലയും. കണിക്കൊന്ന പൊട്ടിക്കാൻ തൊടിയായ തോടിയൊക്കെ അലയും, ആദ്യമേ ചെന്നിലെങ്കിൽ കോളനിയിലെ പിള്ളാർ ഒക്കെ കൊണ്ട് പോവും. മരത്തിന്റെ നെറുകയിൽ അണ്ണാനെപ്പോലെ കയറിച്ചെന്നു അവസാനത്തെ മുടിനാരിഴ പോലെ നില്ക്കുന്ന കൊന്നപ്പൂ വരെ വലിച്ചോണ്ട് പോകാൻ ആ പിള്ളാർക്ക് വിരുതു കൂടുതലാണ്. ഒരുപാടു പൂ കിട്ടിയാൽ ഞങ്ങളുടെ ചെരുമുഖങ്ങളിലും ഒരായിരം കൊന്നപ്പൂകൾ വിരിയും
പിന്നെ പലഹാരങ്ങൾ, അതിൽ ഉണ്ണിയപ്പം തന്നെ കേമൻ. നല്ല പോലെ നെയ്യും ചെറുപഴവും ചേർത്ത ഉണ്നിയപ്പതിനു കുഞ്ഞു കുട്ടികളുടെ കവിളിനെക്കൾ മൃദുലത തന്നെ. എം.ടി യുടെ കുറിപ്പുകൾ വയിച്ചപോലാണ് ഇന്നീ പഴയതൊക്കെ ഓര്ത്ത്. അതുകൊണ്ട് എം.ടി ക്ക് നന്ദി.
SavedPicture-2016529214525.jpg

Advertisements

Published by

Jithin Rajan

My waste basket..!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s