കവിത വിരിയുമ്പോള്‍


I wrote a new poem while suffering from a lot of thoughts in a chennai night.i would like to post it now.summary of my poem is “The poet is supposed to write a poem.His sadness is the theme of  his poem,but the theme falls in love with ink.And they becomes unseparatable.But atlast theme(sadness) writes a letter(in own blood)to ink that i have to go to fill up the paper like your(ink’s) beautiful smile and dont worry,im not going alone because we are’t two but unique”.

കവിത വിരിയുമ്പോള്‍

തെളിയുന്നു വരി നൂറു,വിരിയുന്നു ചിന്തകള്‍
മധുരമായൂറുവാന്‍,കടലാസു നിറയുവാന്‍.
എന്തീ ആശയം പ്രണയമൊ,വിരഹമോ
രണ്ടിലും കലരാതെ വിരഹാനുരാഗമോ ?
അറിയീല ഏതിനും,എഴുതുക തന്നെ-
ഒഴുകട്ടെ പേനയിലെക്കെന്റെ നൊമ്പരം-
കലരട്ടെ മഷി തന്റെ ആകാശനീലയില്‍.

പ്രണയത്തിലാകുമെന്‍ നൊമ്പരം,മഷി-
തന്റെ ഹൃദയത്ത്തിലെക്കെന്നുമോന്നു ചേരും.
കൂടോന്നു കൂട്ടും കനവിന്റെ നാരിനാല്‍
മധുവാര്‍ന്ന പാട്ടുകള്‍ പാടും മിഴികളാല്‍.
കടുനീലവര്‍ണത്തിലെഴുതും കവിതകള്‍
നീലനിലാവില്‍ കുറുക്കിവെയ്ക്കും.
ഒന്നിച്ച്ചോരാകശ യാത്ര പോകും,പ്രണയം-
ഇത് തന്നെ നെഞ്ചോടു ചേര്‍ത്തണയ്ക്കും.
കഴിയില്ല നാളിനിയുമോന്നു ചേരാന്‍
വന്നടുതൂ വിട ചൊല്വതിന്‍ നേരം.
ഹൃദയരക്തത്ത്തില്‍ ചാലിച്ചു,നൊമ്പരം-
മൊഴിയെഴുതീ,തന്റെ പ്രിയതമക്കായി.
“പോകയായ്‌ നേരം,പിരിയുവാനും
ഇനി പ്രണയിക്കുവാന്‍ കാലമോട്ടുമില്ല.
പോകട്ടെ ഞാനീ കടലാസില്‍ നിറയുവാന്‍
മധുവായൂറുവാന്‍ നിന്‍ ചിരി പോലവേ.
വിരഹദുഃഖം വേണ്ട,കാര്യമെന്തെന്നാല്‍
രണ്ടല്ല നാമിനിയോന്നു തന്നെ.
തനിച്ചല്ല പോവാത് വരിയായി വിരിയുവാന്‍
നിന്റെ നിനവുകളെന്നുമെ കൂട്ടിനില്ലെ.
രണ്ടല്ല നാമിനിയോന്നു തന്നെ-വരൂ
മധുരമായൂറുവാന്‍,കടലാസു നിറയുവാന്‍.”

it is nothing but my boring poem…

Advertisements

Published by

Jithin Rajan

My waste basket..!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s