എന്റെ മഴക്കാലം


ഇത് മഴക്കാലമാണ്.ഭൂമിയിലെ ഏററവും മനോഹരമായ കാലാവസ്ഥ.ഈ നനുത്ത മഴയത്ത് ഇറയത്തേക്ക് കാലും നീട്ടി തിണ്ണയിലിരിക്കാന്‍ ഒരു സുഖം ഉണ്ട്.പണ്ടു സ്കൂളിലേക്ക് മഴയും നനഞ്ഞു പാടവരമ്പിലൂടെ നടന്നതും,ഇടി വെട്ടിയാല്‍ ഇരുട്ട് നിറയുന്ന ക്ലാസ്സ് മുറിയും ഓര്‍മ വരുന്നു.പിന്നെ ക്ലാസോന്നും
എടുക്കില്ല.ഞങ്ങള്‍ കുട്ടികള്‍, ഇരുണ്ട ക്ലാസില്‍ ബെന്ചിനും മറ്റും അടിയില്‍ മറ്റൊരു ലോകം തീര്‍ക്കും.കേട്ടു പരിചയിച്ച യക്ഷിക്കതകളുടെയും അറബിക്കതകളുടെയും ഒക്കെ ലോകം.അത്
ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങള്‍ ആയിരുന്നു എന്ന് ഇപ്പോള്‍ മനസിലാക്കുന്നു.മഴ തോര്‍ന്നു വീണ്ടും ആരംഭിക്കുന്ന ക്ലാസുമുറികളില്‍ മടുപ്പോടെ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ആകാശത് ഇരുട്ട് നിറച്ചും കുട്ടികളുടെ മനസ്സില്‍ വെളിച്ചം നിറച്ചും വീണ്ടും എത്തുന്ന മഴയെ ഞാനെന്നും പ്രണയിച്ചിരുന്നു.ഇത് ഞാന്‍ എഴുതുമ്പോള്‍ പുറത്തു മഴ തോരാതെ പെയ്യുകയാണ്.കൊതിച്ചു പോകുന്നു ആ പഴയ ക്ലാസുമുറികളെ.ഇനിയും എഴുതുവാനുണ്ട്.സമയമില്ല,മഴ കാത്തു നില്‍ക്കുന്നു എന്റെ കൈയെത്തും ദൂരത്തു..എന്നില്‍ അലിയുവാന്‍..മനസ്സില്‍ കവിത തോന്നുന്നു.ഒരു കുട്ടിക്കവിത.ഞാനത് പോസ്റ്റ്‌ ചെയ്യുന്നു…

എന്റെ മഴക്കാലം
ഈ മഴക്കാലമെന്നില്‍ ഉണര്‍ത്തുന്നു
വിസ്മയമായി പലയോര്മകളും.
ഭൂവിലാദ്യമായ് വന്നതില്‍പ്പിന്നെ
ഞാനാദ്യമായി കണ്ടൊരു മഴയുണ്ടാം.
കാര്യമെന്തെതുമറിയാതെ ഞാനന്ന്
മഴയെ നോക്കി ചിരിച്ചതുണ്ടാം.
ഇത്തിരി വട്ടമെന്‍ കുഞ്ഞിക്കണ്ണ്കള്‍
കൌതുകം പൂണ്ടു മിഴിഞ്ഞതില്ലേ.
ഒരു തുള്ളി ഇരു തുള്ളി പല തുള്ളി-
യായി മഴക്കാലവുമെന്നില്‍ നിറഞ്ഞിരിക്കാം.

Advertisements

Published by

Jithin Rajan

My waste basket..!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s