പൊരുളില്ലാത്ത കിനാവ്-ശാരിയുടെ ഓര്‍മയിക്ക്


എ൦.ടി കഥകളോട് ഞാന്‍ എന്നും പ്രണയം കാത്തു സൂക്ഷിക്കുന്നു.ആദ്യമായി വായിച്ച എ൦.ടി പുസ്തകം ഞാനിന്നും കാത്ത്
വച്ചിട്ടുണ്ട് നിധി പോലെ. നാലുകെട്ടൊക്കെ വായിച്ചു തീര്‍ത്തത് പച്ചപ്പുല്ല് കാണുന്ന പശുക്കിടാവിന്റെ ആര്തിയോടെയായിരുന്നു. എ൦.ടി പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറിയ കരുതലോടെ  ഞാന്‍ സൂക്ഷിക്കുന്ന
പുസ്തകത്തിന്റെ പേര് രക്തം പുരണ്ട മണതരികള്‍ എന്നാണ്.അതൊരു
കഥാസമാഹാരമാണ്.

അതില്‍ എന്റെ പ്രിയ കഥയാണ് പൊരുളില്ലാത്ത കിനാവ്. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു.സമ്പന്നനായ യുവാവ്.ഉറ്റവരായിആരും അവശേഷിക്കുന്നില്ല.അവധിക്കു നാട്ടില്‍ വന്ന അയാളെ അടുത്തുള്ളചെറിയ വീട്ടില്‍ പുതുതായി താമസിക്കുന്ന അച്ചനും മകളും  ഒരുകൊച്ചു കുഞ്ഞും അടങ്ങുന്ന കുടുംബം സ്വദീനിക്കുന്നു.ആ മകളുടെ പേര് ശാരി എന്നായിരുന്നു.നീലക്കണ്ണ്‍ഉം പനിനീര്‍ മൊട്ടുകള്‍ വിടരാന്‍ നില്‍ക്കുന്ന കവിളുകളും ഉള്ള ശാരി.ശാരിയുടെ മുഖത്ത്തെന്നുo വിഷാധമായിരുന്നു.മൂകവും ശോകത്മകവുമായ ഗാനം ആലപിക്കുന്ന നീലകണ്ണുകള്‍…..ശാരിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതിലൂടെഏകാന്തമായ ജീവിതത്തില്‍ നിന്നൊരു മോചനം യുവാവ് കൊതിക്കുന്നു.എന്നിട്ടും നല്ലൊരു കാമുകിയും ഭാര്യയുമാവാന്‍ ശാരിക്ക് കഴിയുന്നില്ല.തന്റെ മരിച്ചു പോയ ചേച്ചിയുടെ കുട്ടിയില്‍ മാത്രം അവള്‍ ഏരെ ശ്രധലുവായുരുന്നു.യുവാവ്‌ കൊതിച്ച പ്രണയവും തീവ്രതയും ബാകി നിര്‍ത്തിയ വിരസവും വികലവുമായ ദിനങ്ങള്‍….അത് നീണ്ടു നിന്നില്ല.ക്ഷമാപണത്തോടെ എഴുതിയൊരു കത്ത് ബാക്കി  വച്ച് കൊണ്ട് ശാരി മറയുന്നു.താന്‍ ഒരു വിധവയാനെന്നും കുഞ്ഞു ചേച്ചിയുടെതല്ല തന്റെതാനെന്നും പറഞ്ഞ കൊണ്ട് ശാരി ചെയിത തെറ്റിന് ക്ഷമചോദിക്കുന്നു.

എ൦.ടി യുടെ അവസാന വരികള്‍ ഇങ്ങനെ..
അജ്ഞാതനായ സുഹൃത്തെ ,യാത്ര പറയേണ്ട ഈ നിമിഷത്തില്‍ ഞാന്‍
എന്ത് പറയാനാണ് ?……എന്റെ ഹൃദയത്തില്‍ ഇപ്പോള്‍ നീറുന്ന ചിന്തകള്‍
ഇല്ല.അള്ളിപ്പിടിപ്പിക്കുന്ന വേദനയുമില്ല.പുറപ്പെടാനുള്ള
സമയമായിക്കഴിഞ്ഞു.നിങ്ങള്ക്ക് നമസ്കാരം…

Advertisements

Published by

Jithin Rajan

My waste basket..!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s